Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Registrations Cancelled

ആ​ഡം​ബ​ര കാ​റു​ക​ളി​ല്‍ വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളുടെ അ​പ​ക​ട യാ​ത്ര; ​ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു, ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കി

കോ​ഴി​ക്കോ​ട്: വി​വാ​ഹ ദി​വ​സം വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ ആ​ഡം​ബ​ര കാ​റു​ക​ളി​ല്‍ ന​ട​ത്തി​യ അ​പ​ക​ട യാ​ത്ര​യി​ല്‍ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ദി​നു അ​ദ്‌​നാ​ന്‍, ജ​ല്‍​വ ജ​ലീ​ല്‍, റ​ഹിം നി​സാ​ബ്, ഇ​ജ്‌​ലാ​ല്‍ റോ​ഷ​ന്‍ എ​ന്നി​വ​രു​ടെ ഡ്രൈ​വിംഗ് ലൈ​സ​ന്‍​സ് ആ​റു​മാ​സ​ത്തേ​ക്ക് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കാ​റു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. നാ​ല് പേ​രോ​ടും എ​ട​പ്പാ​ളി​ല്‍ ന​ട​ക്കു​ന്ന റോ​ഡ് സു​ര​ക്ഷാ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​നും ഒ​രു മാ​സം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സാ​മൂ​ഹ്യ​സേ​വ​നം ന​ട​ത്താ​നും നി​ര്‍​ദേ​ശി​ച്ചു.

കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ എം. ​പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പേ​രാ​മ്പ്ര മേ​പ്പ​യ്യൂ​ർ മ​ഞ്ഞ​ക്കു​ള​ത്ത് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് വി​വാ​ദ​ത്തി​നി​ട​യാ​യ വി​വാ​ഹം ന​ട​ന്ന​ത്. മ​ഞ്ഞ​ക്കു​ളം പു​ല​പ്രോ​ല്‍ ഷ​ഫീ​ഖി​ന്‍റെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സു​ഹൃ​ത്തു​ക്ക​ള്‍ അ​പ​ക​ട​ക​ര​മാം വി​ധം പൊ​തു​റോ​ഡി​ലൂ​ടെ ആ​ഡം​ബ​ര കാ​റു​ക​ളി​ല്‍ സ​ഞ്ച​രി​ച്ച​ത്.

കാ​റു​ക​ള്‍​ക്ക് മു​ക​ളി​ലും ബോ​ണ​റ്റി​ലും ക​യ​റി നി​ന്നും ഡോ​ര്‍ തു​റ​ന്നു പി​ടി​ച്ചും നി​ര്‍​ത്താ​തെ ഹോ​ണ്‍ മു​ഴ​ക്കി​യു​മാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. ഇ​തു​വ​ഴി വ​ന്ന മ​റ്റു​വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൈ​ഡ് ന​ല്‍​കി​യ​തു​മി​ല്ല. റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ ക​റു​ത്ത കാ​റു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഒ​മ്പ​ത് കാ​റു​ക​ളി​ല്‍ നാ​ലെ​ണ്ണ​മാ​ണ് അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Latest News

Corehub Up